FLASH NEWS

താനൂർ കസ്റ്റഡി മരണക്കേസ് : മലപ്പുറം മുൻ എസ്.പി സുജിത്ദാസിനെ സിബിഐ ചോദ്യം ചെയ്തു

WEB TEAM
September 13,2024 09:40 AM IST

തിരുവനന്തപുരം :  വിവാദമായ താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മലപ്പുറം മുൻ എസ്പി എസ്.സുജിത് ദാസിനെ, തിരുവനന്തപുരത്തെ ഓഫിസിൽ വിളിച്ചു വരുത്തി സി.ബി.ഐ ചോദ്യം ചെയ്തു.താനൂരിൽ, പൊലീസ് കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രി എന്നയാളുടെ മരണവുമായ് ബന്ധപ്പെട്ട് അന്നത്തെ എസ്.പിയായിരുന്ന പി.വി.അൻവർ എംഎൽഎ നടത്തിയ ഫോൺവിളികളുടെ പശ്ചാത്തലത്തിലാണ് സി.ബി.ഐയുടെ നടപടി.താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ താൻ കുടുങ്ങുമോയെന്ന് ആശങ്കയുണ്ടെന്ന് സുജിത് ദാസ് പറയുന്നത് ആ ഫോൺ വിളിയിൽ വ്യക്തമായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് സിബിഐ സുജിത് ദാസിനെ ചോദ്യം ചെയ്തതെന്നാണു സൂചന.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.